കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് മൂന്ന് ഭരണസമിതി അംഗങ്ങളോട് നിർദേശം നൽകിയിട്ടുണ്ട്. വായ്പ അനുവദിച്ചതിനെ അപാകതകളെ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം

കോടികളുടെ വായ്പാ തട്ടിപ്പാണ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരായ പ്രതികളോടും ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് സിപിഎമ്മും സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്

തട്ടിപ്പുകാർക്ക് പാർട്ടിയുടെയും സർക്കാരിന്റെയും പിന്തുണ കിട്ടില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായാണ് സിപിഎം നടപടി. സഹകരണ ബാങ്കുകളെ കുറിച്ചുയരുന്ന എല്ലാ പരാതികളിലും കാര്യക്ഷമമായ അന്വേഷണം വേണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്.

Share this story