കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. റെജി അനിൽകുമാർ, കിരൺ, ബിജു, കരീം, ബിജോയ്,ടി ആർ സുനിൽകുമാർ, സി കെ ജിൽസ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.

ഇരിങ്ങാലക്കുടി, പൊറത്തിശ്ശേരി, കൊരുമ്പിശ്ശേരി എന്നിവിടങ്ങളിലെ വീടുകളിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. പ്രതികളാരും വീടുകളിലില്ല. വീട്ടുകാരിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

അന്വേഷണ സംഘം ഇന്ന് ബാങ്ക് ഭരണസമിതി അംഗങ്ങളിൽ നിന്നും അൽപ്പ സമയത്തിനകം മൊഴിയെടുക്കും. ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Share this story