കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഒളിവിലായിരുന്ന മാനേജർ അടക്കം നാല് പ്രതികൾ പിടിയിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഒളിവിലായിരുന്ന മാനേജർ അടക്കം നാല് പ്രതികൾ പിടിയിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാല് പ്രതികൾ പിടിയിൽ. തൃശ്ശൂർ അയ്യന്തോളിയിലെ ഒരു ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന ബിജു കരീം, ബിജോയ്, സുനിൽകുമാർ, ജിൽസ് എന്നിവരാണ് പിടിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും സുനിൽകുമാർ സെക്രട്ടറിയുമായിരുന്നു

ജിൽസ് ചീഫ് അക്കൗണ്ടന്റും ബിജോയ് കമ്മീഷൻ ഏജന്റുമായിരുന്നു. ബിജു കരീമും ബിജോയിയുമാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നാണ് കരുതുന്നത്. ഇവർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റിന്റെ അക്കൗണ്ടന്റായ റെജി അനിൽകുമാറിനെയും കിരണിനെയുമാണ് ഇനി പിടികൂടാനുള്ളത്. ഇതിൽ കിരൺ ബിജുവിന്റെ ബിനാമിയാണെന്നാണ് സൂചന

സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ് ബിജു കരീം. ടിആർ സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും ജിൽസ് പാർട്ടി അംഗവുമാണ്.

Share this story