കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എ സി മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവ് ഉണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തൃശ്ശൂർ ജില്ലാ നേതൃത്വത്തിനും വീഴ്ച സംഭവിച്ചുവെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

ജില്ലാ ഘടകം നേരത്തെ തന്നെ ഇതുസംബന്ധിച്ച് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇത്ര വലിയ സംഭവം തൃശ്ശൂർ നേതൃത്വത്തിന്റെ അറിവിലുണ്ടായിട്ടും സംഭവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ എ സി മൊയ്തീനും ബേബി ജോണിനും വീഴ്ചയുണ്ടായി.

കൂടുതൽ നേതാക്കൾക്ക് വിഷയത്തിൽ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടിയിലേക്ക് കടക്കും. സംസ്ഥാനത്ത് പലയിടങ്ങളിലും തട്ടിപ്പ് അന്വേഷിക്കാൻ ഒമ്പതംഗ സംഘത്തെ രൂപീകരിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.

Share this story