കൊവിഡ് വ്യാപനത്തിൽ കുറവില്ല; സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

കൊവിഡ് വ്യാപനത്തിൽ കുറവില്ല; സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇന്ന് മുതൽ നിയന്ത്രണം കർശനമാക്കും. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. എ ബി സി ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും നേരത്തെ പോലെ തുടരും.

എ ബി വിഭാഗങ്ങളിൽ സർക്കാർ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. സി വിഭാഗത്തിൽ 25 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഡി വിഭാഗത്തിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരു വഴിയിലൂടെ മാത്രമേ യാത്ര അനുവദിക്കൂ. ഡി വിഭാഗത്തിൽ പട്രാളിംഗ്, സി വിഭാഗത്തിൽ വാഹന പരിശോധന എന്നിവ കർശനമാക്കും

നിലവിൽ സംസ്ഥാനത്തെ ടിപിആർ 12 ശതമാനത്തിന് മുകലിലാണ്. വരുന്ന ആഴ്ചകളിൽ കേസുകൾ കൂടുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

Share this story