കൊടകര കുഴൽപ്പണം ബിജെപി തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

കൊടകര കുഴൽപ്പണം ബിജെപി തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

കൊടകര കുഴൽപ്പണം ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടകര കേസിൽ നാലാം പ്രതി ബിജെപി പ്രവർത്തകനാണ്. പണം എത്തിച്ച ധർമരാജനും ബിജെപി പ്രവർത്തകനാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

കൊടകര കേസുമായി ബന്ധപ്പെട്ട് റോജി എം ജോൺ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ബിജെപി ആലപ്പുഴ ജില്ലാ ട്രഷററെ എത്തിക്കാനാണ് കുഴൽപ്പണം എത്തിച്ചത്. കെ സുരേന്ദ്രനടക്കം 206 സാക്ഷികൾ കേസിലുണ്ട്. 21 പ്രതികൾ അറസ്റ്റിലായി

പണത്തിന്റെ ഉത്ഭവം അടക്കമുള്ള കാര്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാൽ കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് റോജി എം ജോൺ ആവശ്യപ്പെട്ടു.

Share this story