സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്സിന്‍ വിതരണം പ്രതിസന്ധിയില്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്സിന്‍ വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്‌സിന്‍ വിതരണം പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിനേഷന്‍ നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നാളെ മുതല്‍ സംസ്ഥാനത്തൊട്ടാകെ വാക്‌സിനേഷന്‍ നിര്‍ത്തേണ്ട അവസ്ഥയാണ്. അതേസമയം സ്വകാര്യ മേഖലയില്‍ വാക്‌സിനേഷന്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

29 -ാം തിയതിയേ അടുത്ത സ്റ്റോക്ക് എത്തുവെന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ രണ്ടുദിവസം സര്‍ക്കാര്‍ സംവിധാനം വഴിയുള്ള വാക്‌സിന്‍ വിതരണം പൂര്‍ണമായും മുടങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. കേരളത്തില്‍ പതിനെട്ട് വയസിന് മുകളിലുള്ള 1.48 കോടി പേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ്പ് പോലും കിട്ടിയിട്ടില്ല. നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ളവരില്‍ കാല്‍ക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഈ മാസം പതിനേഴാം തിയതിയാണ് അവസാനമായി വാക്‌സിന്‍ എത്തിയത്. അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഡോസാണ് അന്നെത്തിയത്.

Share this story