വാക്‌സിനേഷൻ അവതാളത്തിൽ: നാല് ജില്ലകളിൽ പൂർണമായും വാക്‌സിൻ തീർന്നു, മൂന്ന് ജില്ലകളിൽ കൊവാക്‌സിൻ മാത്രം

വാക്‌സിനേഷൻ അവതാളത്തിൽ: നാല് ജില്ലകളിൽ പൂർണമായും വാക്‌സിൻ തീർന്നു, മൂന്ന് ജില്ലകളിൽ കൊവാക്‌സിൻ മാത്രം

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണം ഇന്ന് പൂർണമായും നിലയ്ക്കാൻ സാധ്യത. കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ വാക്‌സിൻ സ്റ്റോക്ക് പൂർണമായും തീർന്നു. അവേശിഷിച്ച സ്റ്റോക്കിൽ ഇന്നലെ 2 ലക്ഷത്തോളം പേർക്ക് വാക്‌സിൻ നൽകിയിരുന്നു.

പുതിയ സ്റ്റോക്ക് 29ന് എത്തുമെന്നാണ് വിവരം. രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരും യാത്രയ്ക്കായി വാക്‌സിൻ വേണ്ടവരും ഇതോടെ പ്രതിസന്ധിയിലാകും. പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ കൊവാക്‌സിൻ മാത്രമാണ് ബാക്കിയുള്ളത്.

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 1.48 കോടി പേർക്കും ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പ് പോലുമെടുത്തിട്ടില്ല. 45 വയസ്സിന് മുകളിലുള്ളവരിൽ 25 ലക്ഷത്തിലേറെ പേരും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്.

Share this story