ആദ്യ ഡോസ് വാക്‌സിനെടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന ഉത്തരവ് കാസർകോട് കലക്ടർ പിൻവലിച്ചു

ആദ്യ ഡോസ് വാക്‌സിനെടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന ഉത്തരവ് കാസർകോട് കലക്ടർ പിൻവലിച്ചു

ഒന്നാം ഡോസ് കൊവിഡ് വാക്‌സിൻ എടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന ഉത്തരവ് കാസർകോട് ജില്ലാ കലക്ടർ പിൻവലിച്ചു. ഇന്നലെ മുതലാണ് ഈ തീരുമാനം നടപ്പാക്കിയിരുന്നത്. എന്നാൽ വാക്‌സിൻ കേന്ദ്രത്തിൽ തന്നെ ആന്റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യമൊരുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഉത്തരവ് പൻവലിച്ചത്

ആദ്യ ഡോസ് വാക്‌സിനെടുക്കാൻ 15 ദിവസം മുമ്പെങ്കിലും എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവാണ് പിൻവലിച്ചത്. അതേസമയം കണ്ണൂർ ജില്ലയിൽ ഈ ഉത്തരവ് നിലനിൽക്കുന്നുണ്ട്. കണ്ണൂരിൽ നാളെ മുതലാണ് ഈ തീരുമാനം നടപ്പാക്കാനിരിക്കുന്നത്. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.

Share this story