മദ്യപിക്കാൻ പണം നൽകിയില്ല; മുത്തശ്ശിയുടെ തല ഭിത്തിയിലിടിച്ച് പരുക്കേൽപ്പിച്ച യുവാവിനെതിരെ കേസ്

മദ്യപിക്കാൻ പണം നൽകിയില്ല; മുത്തശ്ശിയുടെ തല ഭിത്തിയിലിടിച്ച് പരുക്കേൽപ്പിച്ച യുവാവിനെതിരെ കേസ്

തിരുവനന്തപുരം വെഞ്ഞാറമൂടിൽ മദ്യപിക്കാൻ പണം നൽകാത്തതിന് വൃദ്ധയുടെ തല ഭിത്തിയിലിടിച്ച് പരുക്കേൽപ്പിച്ച ചെറുമകനെതിരെ വധശ്രമത്തിന് കേസ്. വാമനപുരം മേലാറ്റുമൂഴി കരുംകുറ്റിക്കര കുറ്റി സ്വദേശി രഞ്ജിത്തിനെതിരെയാണ് (32) വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തത്. ഗുരുതരമായി പരുക്കേറ്റ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യപാനിയായ രഞ്ജിത്ത് മദ്യം വാങ്ങാൻ മുത്തശ്ശിയോട് പണം ചോദിക്കുക പതിവായിരുന്നു. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തി വാങ്ങുമായിരുന്നു. പതിവുപോലെ ഇന്നലെയും മദ്യലഹരിയിൽ വീട്ടിലെത്തിയ രഞ്ജിത്ത് വീണ്ടും പണം ചോദിച്ചു. എന്നാൽ അവർ പണം നൽകാൻ തയ്യാറായില്ല. തുടർന്നുള്ള വഴക്കിനിടെ രഞ്ജിത് വൃദ്ധയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

Share this story