മുട്ടിൽ മരം മുറി: പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ നിഷ്‌ക്രിയത്വമെന്ന് ഹൈക്കോടതി

മുട്ടിൽ മരം മുറി: പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ നിഷ്‌ക്രിയത്വമെന്ന് ഹൈക്കോടതി

മുട്ടിൽ മരം മുറി കേസിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിൽ അല്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ നിഷ്‌ക്രിയത്വമാണെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി

കൊവിഡിന്റെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതികളെ പിടികൂടാൻ കഴിയാത്തതെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. 701 കേസുകളാണ് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് കോടതി ചോദിച്ചു

കേസുമായി ബന്ധപ്പെട്ട് ഒരാൾ ജാമ്യം നേടിയിരുന്നുവെന്ന എജിയുടെ വാദത്തോട് ഇത് യൂനിവേഴ്‌സൽ പ്രതിഭാസമാണോയെന്ന പരിഹാസമായിരുന്നു കോടതിയിൽ നിന്നുണ്ടായത്. അറസ്റ്റ് വൈകിപ്പിക്കുന്നത് ശരിയല്ല. തെളിവ് നശിപ്പിക്കാൻ ഇത് ഇടയാക്കും. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.

Share this story