ആലപ്പുഴയിലെ 19കാരിയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ

ആലപ്പുഴയിലെ 19കാരിയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ

ആലപ്പുഴ വള്ളികുന്നത്ത് 19കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ ലക്ഷ്മി ഭവനത്തിൽ ഉത്തമൻ, ഭാര്യ സുലോചന എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ മകൻ വിഷ്ണുവിന്റെ ഭാര്യ സുചിത്രയെയാണ് ജൂൺ 22ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണു സൈനികനാണ്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിഷ്ണുവിന്റെ മാതാപിതാക്കൾ സുചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.

മാർച്ച് 21നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരു മാസത്തിന് ശേഷം വിഷ്ണു ജോലിസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭർതൃമാതാപിതാക്കൾ സുചിത്രയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നത്.

Share this story