വിചാരണ നേരിടുന്ന അംഗം മന്ത്രിസഭയിലുണ്ടാകരുത്; ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്

വിചാരണ നേരിടുന്ന അംഗം മന്ത്രിസഭയിലുണ്ടാകരുത്; ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ മന്ത്രി വി ശിവൻകുട്ടി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ എംഎൽഎമാർക്ക് ലഭിക്കുന്ന യാതൊരു പ്രിവിലേജും ഉണ്ടാകില്ലെന്ന് അർഥശങ്കക്ക് ഇടയില്ലാതെ സുപ്രീം കോടതി ഉത്തരവിട്ടു. ഇക്കാര്യം യുഡിഎഫ് നേതരത്തെ ഉന്നയിച്ചതാണ്

സഭയിലെ ഒരു മന്ത്രിയും ഒരു എംഎൽഎയും അടക്കം ആറ് പേർ വിചാരണ നേരിടേണ്ട സ്ഥിതിയാണ്. വിചാരണ നേരിടാൻ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ച സാഹചര്യത്തിൽ വിദ്യഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവെക്കണം. വിചാരണ നേരിടുന്ന ഒരാൾ മന്ത്രിസഭയിലുള്ളത് അംഗീകരിക്കാൻ സാധിക്കില്ല

മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിയോട് പറയും. ഒരു നിയമസഭാ അംഗം മറ്റൊരു അംഗത്തെ വെടിവെച്ച് കൊന്നാൽ അത് കുറ്റമാണ്. അതിലൊരു പ്രിവിലേജുമില്ലെന്നും സതീശൻ പറഞ്ഞു.

Share this story