കേരളത്തിൽ ഈ വർഷം നീക്കി വെച്ചത് 2033 കോടി; അടിപൊളി വന്ദേഭാരത്, അടിപൊളി യാത്രയെന്ന് അശ്വിനി വൈഷ്ണവ്

aswini

കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2033 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കളരിപ്പയറ്റിന്റെയും കഥകളിയുടെയും നാട്ടിൽ വന്ദേഭാരതിലൂടെ പുതിയ ആകർഷണം കൂടി ലഭിച്ചു. അടിപൊളി വന്ദേഭാരത് എന്നാണ് കേരളത്തിലെ യുവജനം പറയുന്നത്. അടിപൊളി യാത്രാ അനുഭവമായിരിക്കും വന്ദേഭാരതിലൂടെ ലഭിക്കുക എന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു

35 വർഷമാണ് വന്ദേഭാരത് ട്രെയിനിന്റെ പ്രവർത്തന കാലാവധി. 180 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗം. ട്രാക്കിലെ വളവുകൾ നികത്താനും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചു. 36 മുതൽ 48 മാസം കൊണ്ട് തിരുവനന്തപുരം-കാസർകോട് അഞ്ചര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാനാകും. 3,4 വർഷം കൊണ്ട് റെയിൽവേ സ്‌റ്റേഷനുകൾ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
 

Share this story