തിരുവനന്തപുരത്ത് വിമാനത്തിലെ സീറ്റിനടിയിൽ നിന്നും 2.70 കിലോ സ്വർണം കണ്ടെത്തി

Gold

തിരുവനന്തപുരത്ത് വിമാനത്തിനുള്ളിൽ നിന്നും സ്വർണം കണ്ടെത്തി. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് 2.70 കിലോ സ്വർണമിശ്രിതം കണ്ടെത്തിയത്. കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

വിപണിയിൽ ഒരു കോടി വില വരുന്ന സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് വിവരം. കടത്തുകാരൻ ഉപേക്ഷിച്ച സ്വർണം ഹാൻഡലിംഗ് ജീവനക്കാർ വഴി പുറത്തേക്ക് കടത്തുകയായിരുന്നു പദ്ധതിയെന്ന് സംശയിക്കുന്നു
 

Share this story