നിപ പരിശോധനക്ക് അയച്ച 42 സാമ്പിളുകൾ കൂടി നെഗറ്റീവ്; വിവര ശേഖരണത്തിന് പോലീസ് സഹായം തേടുമെന്ന് മന്ത്രി

Veena Jorge

നിപ പരിശോധനക്ക് അയച്ച 42 സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കുറച്ച് ഫലം കൂടി വരാനുണ്ട്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് തുടരുകയാണ്. ഇതിന് പോലീസിന്റെ സഹായം കൂടി തേടും. മൊബൈൽ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കുറച്ചു ദിവസങ്ങൾ കൊണ്ട് ഇതുവരെയുള്ള എല്ലാ പോസിറ്റീവ് കേസിന്റെയും സമ്പർക്ക പട്ടിക പൂർണമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു

19 ടീമിന്റെ പ്രവർത്തനം നടക്കുന്നു. കേന്ദ്ര സംഘം ഇന്ന് പരിശോധന തുടരും. ഐസിഎംആറിന്റെയും എൻഐവിയുടെയും സംഘവും ഫീൽഡ് സന്ദർശനം നടത്തും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. നിപ രോഗം സ്ഥിരീകരിച്ച ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തിൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
 

Share this story