നാലാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

varghese

നാലാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. തിരുവല്ല വെൺപാല താഴമ്പള്ളത്ത് വീട്ടിൽ കുഞ്ഞായൻ എന്ന് വിളിക്കുന്ന വർഗീസാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.

സ്‌കൂളിൽ നിന്ന് തിരികെ വരും വഴി മറ്റ് കുട്ടികളെ അവരവരുടെ വീടുകളിൽ ഇറക്കിയ ശേഷം വിജനമായ സ്ഥലങ്ങളിൽ ഓട്ടോ നിർത്തിയിട്ടായിരുന്നു കുട്ടിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയതെന്നാണ് പരാതി.

കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ഒരാൾ കുട്ടിയുടെ മാതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Share this story