വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 5 കിലോ കഞ്ചാവ് കണ്ടെത്തി
Jun 20, 2023, 12:04 IST

കോഴിക്കോട് വടകര റെയിൽവേ സ്‌റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ-മംഗലാപൂരം സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്‌മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.