ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയത് ബലത്സംഗത്തിനിടെ; പ്രതി മദ്യലഹരിയിൽ ആയിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്

Pathanamthitta

ആലുവയിൽ അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ബലത്സംഗത്തിനിടെയെന്ന് റിമാൻഡ് റിപ്പോർട്ട്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിശദാംശങ്ങൾ ലഭിച്ചു. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോൾ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപിടിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേൽവസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോൾ കൊലപ്പെടുത്തുകയായിരുന്നു.

കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ള ആളാണ് പ്രതി. ജാമ്യം ലഭിച്ചാൽ ഇയാൾ ഒളിവിൽ പോകാനുള്ള സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയോ എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. കൊലപാതകം നടന്നത് ബാലത്സംഗത്തിനിടെയാണ്. കൊലപാതകം നടത്തുമ്പോൾ പ്രതി മദ്യലഹരിയിൽ അല്ല, സ്വബോധത്തിലായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബീഹാറിലെ ഗോപാൽഗഞ്ചയിലാണ് പ്രതിയുടെ വീട്.

സംഭവത്തിൽ പ്രതി അസഫാക്ക് ആലം ​​റിമാൻഡിലാണ്. കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോവുകയാണ്. പ്രതി അസഫാക്ക് ആലത്തിന്റെ പശ്ചാത്തലം അറിയുന്നത് അന്വേഷണസംഘത്തിന്റെ തീരുമാനം. സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലത്സംഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതിക്കെതിരെ ആകെ 9 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Share this story