ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ സംസ്‌കാരം ഇന്ന്; പൊതുദർശനം തുടരുന്നു

chandni

ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുന്നത്. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര സ്‌കൂളിൽ നിലവിൽ പൊതുദർശനം നടത്തുകയാണ്. സഹപാഠികളും അധ്യാപകരും അടക്കം നൂറുകണക്കിനാളുകളാണ് കുട്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നത്

കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരികാവയവങ്ങൾക്കും മുറിവുള്ളതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നാണ് കണ്ടെത്തൽ. പ്രതിയെ രാവിലെ 11 മണിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കും. 

ഒന്നര വർഷം മുമ്പാണ് പ്രതി അസ്ഫാക് ആലം കേരളത്തിൽ എത്തിയത്. മൊബൈൽ മോഷണക്കേസിലും ഇയാൾ നേരത്തെ പ്രതിയായിട്ടുണ്ട്. അസ്ഫാക്ക് ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.
 

Share this story