വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ 61 സയന്റിസ്‌റ്റ്/ എൻജിനിയർ

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (വിഎസ്‌എസ്‌സി) സയന്റിസ്‌റ്റ്/ എൻജിനിയർ തസ്‌തികയിൽ 61 ഒഴിവുണ്ട്. സയന്റിസ്‌റ്റ്/ എൻജിനിയർ –- എസ്‌ഡി, സയന്റിസ്‌റ്റ്/ എൻജിനിയർ –- എസ്‌സി എന്നിങ്ങനെയാണ് അവസരം. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്‌ആർഒ) അനുബന്ധ സ്ഥാപനമാണ് വിഎസ്‌എസ്‌സി. പിഎച്ച്‌ഡി, എംഇ/ എംടെക്, എംഎസ്‌സി, ബിഇ/ ബിടെക് യോഗ്യതയുള്ളവർക്ക് 1504 മുതൽ 1520 വരെയുള്ള പോസ്‌റ്റ് കോഡുകളിലെ തസ്‌തികകളിലേക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായം: സയന്റിസ്‌റ്റ്/ എൻജിനിയർ എസ്‌ഡി –- 35, സയന്റിസ്‌റ്റ്/ എൻജിനിയർ എസ്‌സി –- പോസ്‌റ്റ് കോഡ് 1513 മുതൽ 1519 വരെ – -30, 1512 മുതൽ 1520 വരെ –- 28. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21. വിശദവിവരങ്ങൾക്ക് www.vssc.gov.in സന്ദർശിക്കുക