ഡിആർഡിഒയിൽ 62 അപ്രന്റിസ്‌ ഒഴിവുകൾ

Job
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ ഓർഗനൈസേഷൻ(ഡിആർഡിഒ) അപ്രന്റിസുമാരുടെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 62 ഒഴിവുണ്ട്‌. വിശാഖപട്ടണത്തെ നേവൽ സയൻസ്‌ ആൻഡ്‌ ടെക്‌നോളജിക്കൽ ലബോറട്ടറി(എൻഎസ്‌ടിഎൽ)യിലാണ്‌ അവസരം. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌–-28, ഡിപ്ലോമ അപ്രന്റിസ്‌ –-23, ട്രേഡ്‌ അപ്രന്റിസ്‌ –-11 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ബിഇ/ ബിടെക്‌,  ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.  ബിഇ/ ബിടെക്‌,  ഡിപ്ലോമ യോഗ്യതയുള്ളവർ www.mhrdnats.gov.in ലും ഐടിഐക്കാർ www.apprenticeshipindia.gov.in ലും രജിസ്‌റ്റർ ചെയ്യണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 28. വിശദവിവരങ്ങൾക്ക്‌ drdo.gov.in സന്ദർശിക്കുക

Share this story