69ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കം; ജലമേളയിൽ മാറ്റുരക്കാൻ 72 വള്ളങ്ങൾ

nehru

69ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കമായി. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി എത്തുമെന്നാണ് കരുതിയതെങ്കിലും മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകില്ലെന്ന് വന്നതോടെയാണ് മുഖ്യമന്ത്രി എത്താതിരുന്നത്. 

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി മാസ് ഡ്രിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. വെപ്പ്, ചുരുളൻ, ഇരുട്ട് കുത്തി, തെക്കനോട് തുടങ്ങി 9 വിഭാഗങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. 

ചടങ്ങിൽ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, കെ രാജൻ, വീണ ജോർജ്, എംബി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
 

Share this story