നിപ രോഗികളുടെ സമ്പർക്ക പട്ടികയിൽ 950 പേർ; 213 പേർ ഹൈ റിസ്‌ക് പട്ടികയിൽ
Sep 15, 2023, 08:23 IST

നിപ രോഗികളുടെ സമ്പർക്ക പട്ടികയിൽ ഇന്നലെ പുതുതായി 234 പേരെ കൂടി കണ്ടെത്തി. ആകെ 950 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 213 പേർ ഹൈ റിസ്‌ക് പട്ടികയിലാണ്. 287 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. 17 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. ഇന്നലെ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം കോഴിക്കോട്ടെ നിപ ബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത തല യോഗവും വിളിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്. രാവിലെ പത്ത് മണിക്കാണ് ഉന്നതതല യോഗം. മന്ത്രിമാരായ വീണ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും.