12കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 7 വർഷം കഠിനതടവ്
Jan 12, 2023, 12:42 IST

12 വയസ്സുകാരനായ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിൽ ഓട്ടോ ഡ്രൈവർക്ക് ഏഴ് വർഷം കഠിന തടവ്. മലപ്പുറം ഡൗൺഹിൽ മുരിങ്ങാത്തൊടി അബ്ദുൽ അസീസിനെയാണ്(32) മഞ്ചേരി പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമെ 45,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്
2015 നവംബർ 27നാണ് സംഭവം. പള്ളിയിൽ നിന്ന് കുർബാന കഴിഞ്ഞ് മൈലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോയുമായി എത്തിയ പ്രതി കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കത്തി കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി കരയുന്നത് കണ്ട മാതാവ് വിവരം തിരക്കിയപ്പോഴാണ് പീഡനം നടന്ന കാര്യം പറയുന്നത്.