വണ്ടിപ്പെരിയാറിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ 22കാരൻ അറസ്റ്റിൽ

nitheesh

ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രണം നടിച്ച് 13 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച 22കാരൻ അറസ്റ്റിൽ. ഡൈമുക്ക് സ്വദേശി നിതീഷാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി വിവരം തുറന്നുപറഞ്ഞത്. 

ഓട്ടോറിക്ഷയിൽ വെച്ചാണ് കുട്ടിയെ നിതീഷ് പീഡിപ്പിച്ചത്. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിതീഷ്. പോക്‌സോ വകുപ്പുകൾ ചേർത്താണ് ഇയാളെ പിടികൂടിയത്.
 

Share this story