കൊല്ലത്ത് നാലംഗ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
Sat, 14 Jan 2023

കൊല്ലത്ത് നാലംഗ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു മരണം. മകളുടെ പരീക്ഷക്കായി നെയ്യാറ്റിൻകരയിൽ നിന്നും എറണാകുളത്തേക്ക് പോയ കുടുംബം സഞ്ചരിച്ച കാറാണ് പാരിപ്പള്ളിയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. പഴയ ഉച്ചക്കട സ്വദേശി ജയലക്ഷ്മിയാണ്(52) മരിച്ചത്.
ജയലക്ഷ്മിയുടെ ഭർത്താവ് അംബുജാക്ഷനും രണ്ട് പെൺമക്കൾക്കും പരുക്കേറ്റു. ഒരു പെൺകുട്ടിയുടെ പരുക്ക് ഗുരുതരമാണ്. പാരിപ്പള്ളിയിൽ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.