കുന്നംകുളത്ത് മരമില്ലിൽ വൻ തീപിടിത്തം; ഒരു കോടിയുടെ നാശനഷ്ടം

fire

കുന്നകുളം മരത്തങ്ങോട് പ്രവർത്തിച്ചിരുന്ന മരമില്ലിൽ വൻ തീപിടിത്തം. ചൊവ്വന്നൂർ സ്വദേശി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള സൂര്യ വുഡ് ഇൻഡസ്ട്രീസ് ആൻഡ് ഫർണീച്ചർ വർക്ക്‌സ് എന്ന പേരിലുള്ള മരമില്ലിലാണ് തീപിടിത്തമുണ്ടായത്. തേക്ക്, ഈട്ടി മരങ്ങൾ ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. 

ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്ന് ഏഴ് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.
 

Share this story