കളിയിക്കാവിളയിൽ നഴ്‌സിംഗ് വിദ്യാർഥിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Jan 30, 2023, 08:34 IST

തിരുവനന്തപുരത്തിന് സമീപം തമിഴ്‌നാട് കളിയിക്കാവിളയിൽ നഴ്‌സിംഗ് വിദ്യാർഥിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ സ്വദേശി സുമിത്രനാണ് കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹപാഠികൾ ആരോപിച്ചു. സ്വകാര്യ നഴ്‌സിംഗ് കോളജിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർഥിയാണ് സുമിത്രൻ
ഉറങ്ങാൻ കിടന്ന ശേഷം പുലർച്ചെ ഒരു മണിയോടെ ശുചിമുറിയിലേക്കെന്ന് പറഞ്ഞിറങ്ങിയതാണ്. രാവിലെ ഉറക്കമുണർന്ന സുഹൃത്തുക്കളാണ് ടെറസിൽ തൂങ്ങിമരിച്ച നിലയിൽ സുമിത്രനെ കാണുന്നത്. വിദ്യാർഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് കോളജ് മാനേജ്‌മെന്റിനെതിരെ കേസുകൾ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്.