തൃശ്ശൂരിൽ മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

dog
തൃശ്ശൂർ പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഭിന്നശേഷിക്കാരനായ ഒമ്പത് വയസ്സുകാരനെ അടക്കം മൂന്ന് പേരെയാണ് തെരുവ് നായ കടിച്ചത്. പരുക്കേറ്റവർ നിരീക്ഷണത്തിൽ തുടരുകയാണ്. പേവിഷബാധയുള്ള നായയുടെ കടിയേറ്റ മറ്റ് നായ്ക്കളെ നിരീക്ഷിക്കുന്നതായി പഞ്ചായത്ത് അറിയിച്ചു.
 

Share this story