മൃതദേഹം മറവ് ചെയ്യാൻ ശ്മശാനത്തിൽ കുഴിയെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; രണ്ട് പേർക്ക് പരുക്ക്

elephant
വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരുക്കേറ്റത്. പിതാവിന്റെ മൃതദേഹം മറവ് ചെയ്യാൻ കാട്ടനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുകയായിരുന്നു ഇരുവരും. ഈ സമയത്താണ് കാട്ടാന ആക്രമിച്ചത്. പരുക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story