കാസർകോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു
Jan 8, 2023, 08:56 IST

കാസർകോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. ചെങ്കള സ്വദേശി സാഹിൽ ആണ് മരിച്ചത്. പഴയ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. സാഹിലിനൊപ്പം കാറിലുണ്ടായിരുന്ന നാല് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു