എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു

ap
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രഥമ ശിഷ്യനാണ്. വൈകുന്നേരം നാല് മണിക്ക് കൊടുവള്ളിക്കുത്ത കരുവമ്പൊയിലിൽ ആണ് ഖബറടക്കം.
 

Share this story