പത്തനംതിട്ടയിൽ മോക് ഡ്രില്ലിനിടെ അപകടം; നാട്ടുകാരൻ ഒഴുക്കിൽപ്പെട്ടു, നില അതീവ ഗുരുതരം
Thu, 29 Dec 2022

പത്തനംതിട്ട വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടെ അപകടം. മോക് ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനു ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർ ഫോഴ്‌സിന്റെ സ്‌കൂബ ടീം ഇയാളെ കരയിൽ എടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ബിനുവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു
മോക് ഡ്രില്ലിൽ നീന്തൽ അറിയാവുന്ന നാല് നാട്ടുകാരുടെ സഹായം സംഘാടകർ തേടിയിരുന്നു. ഇതേ തുടർന്നാണ് ബിനു അടക്കം നാല് പേർ പുഴയിൽ ഇറങ്ങിയത്. എന്നാൽ ഒഴുക്കിൽ പെടുകയായിരുന്നു. പ്രളയ ഉരുൾപൊട്ടൽ തയ്യാറെടുപ്പിന്റെ ഭാഗമായാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്.