തിരുവനന്തപുരത്ത് എംഡിഎംഎയുമായി പിടിയിലായ പ്രതിയുടെ അമ്മ തൂങ്ങിമരിച്ചു
Sat, 21 Jan 2023

തിരുവനന്തപുരത്ത് എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയ പ്രതിയുടെ അമ്മ തൂങ്ങിമരിച്ച നിലയിൽ. ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റാണ്(55) മരിച്ചത്. ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോയെ എക്‌സൈസ് നാല് ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ഇയാൾ സ്ഥിരം ലഹരിക്കച്ചവടക്കാരനാണെന്ന് എക്‌സൈസ് പറയുന്നു. ഇതിൽ മനംനൊന്താണ് ഗ്രേസിയുടെ ആത്മഹത്യ