കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി

School

കോഴിക്കോട്: സ്കൂൾ കലോൽസവത്തിന്‍റെ ഭാഗമായി നാളെ (ജനുവരി 6) കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കലോൽസവത്തിൽ പങ്കെടുക്കുന്നതിനായി വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാറാണ് നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ എല്ലാ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ സ്കൂളുകൾക്കും നാളെ അവധിയായിരിക്കും.

Share this story