തൃശ്ശൂരിൽ ഓട്ടോറിക്ഷക്ക് മുകളിൽ കമാനം തകർന്നുവീണു; രണ്ട് പേർക്ക് പരുക്ക്

kamanam
ഓട്ടോറിക്ഷക്ക് മുകളിലേക്ക് കമാനം തകർന്നുവീണ് രണ്ട് പേർക്ക് പരുക്കേറ്റു. തൃശ്ശൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന കമാനമാണ് തകർന്നുവീണത്. ഓട്ടോ ഡ്രൈവർക്കും മറ്റൊരാൾക്കുമാണ് പരുക്കേറ്റത്. കോർപറേഷൻ കെട്ടിടത്തിന് മുൻവശം സ്ഥാപിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടുള്ള കമാനമാണ് തകർന്നുവീണത്. അപകടത്തിൽ ഓട്ടോറിക്ഷ തകർന്നു. പരുക്കേറ്റവരെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 

Share this story