കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം; പ്രതി പിടിയിൽ

manikumar

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രി എറണാകുളം ഗോശ്രീ പാലത്തിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വിമാനത്താവളത്തിൽ നിന്ന് ഔദ്യോഗിക വസതിയിലേക്ക് വരുമ്പോൾ കാർ തടഞ്ഞുനിർത്തി ഇത് തമിഴ്‌നാടല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം

കണ്ടെയ്‌നർ ഡ്രൈവറായ ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് അക്രമി. മദ്യപിച്ച നിലയിലാണ് ഇയാൾ ചീഫ് ജസ്റ്റിസിന് വാഹനത്തിന് മുന്നിൽ ചാടിയതും അസഭ്യം പറഞ്ഞതും. ടിജോയെ വധശ്രമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി മദ്യപിച്ച് ബഹളം വെക്കുന്ന ആളാണ് ടിജോയെന്ന് ഭാര്യയും മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
 

Share this story