മൂന്നാറിൽ കയത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sun, 29 Jan 2023

മൂന്നാർ ചിത്തിരപുരം പവർ ഹൗസിന് സമീപം കല്ലടി വളവ് കയത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ശരവണന്റെ(25) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കാണാതായത്. ഏഴംഗ സംഘത്തിനൊപ്പമാണ് ശരവണൻ വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയത്. പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.