കോൺഗ്രസ് വർഗീയശക്തികളോട് സമരസപ്പെടുന്നുവെന്ന് സി കെ ശ്രീധരൻ; ശനിയാഴ്ച സിപിഎമ്മിൽ ചേരും

sreedharan

മുൻ കെപിസിസി വൈസ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ സി കെ ശ്രീധരൻ മറ്റന്നാൾ സിപിഎമ്മിൽ ചേരും. വർഗീയശക്തികളോട് സമരസപ്പെടുന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. നെഹ്‌റുവിന്റെ മഹത്തായ കാഴ്ചപ്പാടുകളെ പോലും തകർക്കാൻ ശ്രമം നടക്കുന്നു. ഇത്തരം നിലപാടുകളോട് യോജിക്കാനാകില്ല. വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ ഇടതുപക്ഷത്തിന് കരുത്തുണ്ടെന്നും സി കെ ശ്രീധരൻ പറഞ്ഞു. 

കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് സി കെ ശ്രീധരൻ പാർട്ടി വിടുന്നത്. ശനിയാഴ്ച കാഞ്ഞങ്ങാട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ഔദ്യോഗികമായി സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കും.
 

Share this story