ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരെ മുഖ്യമന്ത്രി സന്ദർശിച്ചു
Sat, 17 Dec 2022

ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോഴിക്കോട് വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെയാണ് മർകസിലെത്തി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത്. സൗഖ്യം ആശംസിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഒപ്പമുണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം അസ്ഹരി, മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.