ചിന്ത ജെറോമിന് ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലുവിളി: സുരേന്ദ്രൻ
Thu, 5 Jan 2023

രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനമായ കേരളത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അഴിമതിയിലും ധൂർത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും സുരേന്ദ്രൻ പറഞ്ഞു
ജോലിയില്ലാതെ യുവാക്കൾ വലയുമ്പോൾ മുൻകാല പ്രാബല്യത്തിൽ സിപിഎമ്മുകാരിയായ യുവജന കമ്മീഷൻ അധ്യക്ഷക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണ്. സംസ്ഥാനം എല്ലാ രംഗത്തും പുറംതള്ളപ്പെടുകയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് ഏറ്റവും പുറകിലാണ്. ആരോഗ്യരംഗത്ത് ഇത്രയും തകർച്ച നേരിട്ട കാലമുണ്ടായില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.