ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
Tue, 20 Dec 2022

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ-എറണാകുളം, ചെന്നൈ-കൊല്ലം, വേളാങ്കണ്ണി-കൊല്ലം റൂട്ടുകളിലാണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്.
22ന് എറണാകുളത്ത് നിന്നും ചെന്നൈയിലേക്കും 23ന് ചെന്നൈ എഗ്മൂർ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്കും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകും. 24ന് എറണാകുളത്ത് നിന്നും വേളാങ്കണ്ണിയിലേക്കും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. മേൽപറഞ്ഞതുൾപ്പെടെ ആകെ 17 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.