കോഴിക്കോട് നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘർഷം; മാധ്യമപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തു

Lo

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരസഭയില്‍ എൽ.ഡി.എഫ് യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ സംഘർഷം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ജിതേഷ്, കേരളാ വിഷന്‍ ക്യാമറാമന്‍ വസീം അഹമദ്, റിപ്പോര്‍ട്ടര്‍ റിയാസ് എന്നിവരെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.

സംഘർഷത്തിൽ 6 പേർക്ക് പരിക്കേറ്റു. യു.ഡി.എഫ് പ്രവർത്തകൻ സിദ്ദീഖ്, എൽ.ഡി.എഫ് കൗൺസിലർമാരായ ജയശീല, മഹേഷ്, മുരളീധരൻ, ഷീബ, ഷമീന എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോർപ്പറേഷൻ ഹാളിൽ ചേർന്ന കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രതിഷേധിക്കുന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാരെ കാണാന്‍ യു.ഡി.എഫ് നേതാക്കള്‍ എത്തുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ എൽ.ഡി.എഫ് പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും അവിടേയ്‌ക്കെത്തി അവിടെ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു

Share this story