നടൻ ബാലയുടെ വീടിന് നേരെ ആക്രമണ ശ്രമമെന്ന് പരാതി; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കാറിലെത്തിയവർ

bala
നടൻ ബാലയുടെ വീടിന് നേരെ ആക്രമണമുണ്ടായതായി പരാതി. ബാല വീട്ടിൽ ഇല്ലാത്ത സമയത്ത് വെള്ളിയാഴ്ച രാത്രി രണ്ട് പേർ കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് പരാതി. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വന്നവർ വാതിലിൽ ഇടിച്ച് ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സമീപ വീടുകളിലും ഇവർ ഇത്തരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പറയപ്പെടുന്നു.
 

Share this story