ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

kunhalikkutty

ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൽ പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള പ്രാപ്തി കോൺഗ്രസിനുണ്ട്. തരൂരിന്റെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിനെ കുറിച്ച് താൻ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

കോൺഗ്രസ് ഐക്യത്തോടെ മുന്നോട്ടുപോകേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. ഐക്യ ജനാധിപത്യ മുന്നണി കെട്ടുറപ്പോടെ മുന്നോട്ടുപോകും. ശശി തരൂരുമായുള്ള നാളത്തെ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ വിഷയം ചർച്ചയാകും. എന്നാൽ അജണ്ട വെച്ചുള്ള ചർച്ചയുണ്ടാകില്ല. സുധാകരന്റെ ആർ എസ് എസ് പ്രീണന പരാമർശം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

Share this story