കേരളത്തിലെ കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്ക്; ഉത്തരവാദികൾ നേതൃത്വം: രാജ്‌മോഹൻ ഉണ്ണിത്താൻ
Thu, 29 Dec 2022

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. കേരളത്തിൽ കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണ്. അതിന്റെ ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. ഒന്നര വർഷമായിട്ടും കെപിസിസി പുനഃസംഘടന നടത്താൻ സാധിച്ചിട്ടില്ല. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചു. എന്നാൽ ഡിസിസികൾ പുനഃസംഘടപ്പിച്ചിട്ടില്ല
ബ്ലോക്ക് പ്രസിഡന്റുമാരെയും മണ്ഡലം പ്രസിഡന്റുമാരെയും ഇതുവരെ പുനഃസംഘടിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിന്റെയൊക്കെ ഉത്തരവാദിത്തം ആർക്കാണെന്ന് വെച്ചാൽ അവരെല്ലാം മറുപടി പറയണം. ബന്ധപ്പെട്ടവർ അടിയന്തരമായി പുനഃസംഘടന പൂർത്തിയാക്കണം. കോൺഗ്രസിന്റെ ഈ ആവസ്ഥക്ക് കാരണം ഇപ്പോഴത്തെ നേതൃത്വമാണ്. ആ നേതൃത്വത്തിൽ ആരൊക്കെ ഉൾപ്പെടുന്നോ അവരെല്ലാം ഈ അവസ്ഥക്ക് മറുപടി പറഞ്ഞേ മതിയാകൂ എന്നും ഉണ്ണിത്താൻ പറഞ്ഞു.