തരൂരിനെ ചൊല്ലിയുള്ള തർക്കം: നേതാക്കൾ പരസ്യപ്രസ്താവന നടത്തരുതെന്ന ശാസനയുമായി എഐസിസി

congress

നേതാക്കൾ പരസ്യപ്രസ്താവന നടത്തരുതന്ന ശാസനയുമായി എഐസിസി. ശശി തരൂരോ മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുത്. കേരളത്തിലെ സാഹചര്യം നിരീക്ഷിക്കാൻ താരിഖ് അൻവറിന് ഹൈക്കമാൻഡ് നിർദേശം നൽകി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചർച്ചകൾ നടത്തി മുന്നോട്ടു പോകണമെന്നും നിർദേശം നൽകിയിട്ടുണ്ട്

ശശി തരൂർ കേരളാ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളിലാണ് എഐസിസി ഇടപെടൽ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് തരൂർ വ്യക്തമാക്കിയതോടെ തർക്കങ്ങൾ രൂക്ഷമാകുകയായിരുന്നു. ഇതിനോട് പ്രതികരിച്ച് രമേശ് ചെന്നിത്തലയും കെസി വേണുഗോപാലുമൊക്കെ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയുമായി തരൂരും കെ മുരളീധരനും രംഗത്തെത്തിയതോടെ പരസ്യവിഴുപ്പലക്കലായി മാറി. ഇത് പാർട്ടിക്ക് തന്നെ ക്ഷീണമാകുമെന്ന് കണ്ടാണ് നിലവിൽ ദേശീയ നേതൃത്വം ഇടപെട്ടിരിക്കുന്നത്.
 

Share this story