ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി വി വേണുവിന്റെ കാർ അപകടത്തിൽപ്പെട്ടു; ഗുരുതര പരുക്ക്

venu

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ കായംകുളത്ത് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വേണു ഉൾപ്പെടെ ഏഴ് പേർക്ക് അപകടത്തിൽ പരുക്കേറ്റു. വേണുവിന്റെ ഭാര്യയും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്

കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വേണു, ശാരദ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കാണ് പരുക്കേറ്റത്.

അപകടത്തിൽ വേണുവിന്റെ മൂക്കിനും വയറിനും പരുക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവുമുണ്ട്. പരുമല ആശുപത്രിയിൽ ചികിത്സയിലാണ് പരുക്കേറ്റവർ. മറ്റാരുടെയും പരുക്ക് ഗുരുതരമല്ല.
 

Share this story