ധോണി നിവാസികളുടെ ആശങ്ക അകലുന്നില്ല; പിടി 7 പിടിയിലായപ്പോൾ മറ്റൊരു കൊമ്പന്റെ വിളയാട്ടം
Tue, 24 Jan 2023

പാലക്കാട് ധോണിയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനയിറങ്ങി. ചേലക്കാട് ചൂലിപ്പാടത്താണ് കൃഷിയിടത്തിൽ രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്. തെങ്ങും കവുങ്ങും ഉൾപ്പെടെ കൃഷി നശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. ധോണിയെ ഏറെക്കാലമായി വിറപ്പിച്ച പിടി 7 എന്ന കൊമ്പനെ പിടികൂടിയതിന്റെ പിന്നാലെയാണ് മറ്റൊരു കൊമ്പൻ ഇറങ്ങിയത്
ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പി.ടി സെവനൊപ്പം നേരത്തെ ജനവാസമേഖലകളിലിറങ്ങിയ ആനയാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.